കണ്ണൂര്‍: കണ്ണൂരില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് മെത്താംഫിറ്റമിന്‍ പിടികൂടി. കണ്ണൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേര്‍ന്നാണ് ബസ് യാത്രക്കാരനില്‍ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ദനന്‍ പിപിയുടെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു കെ സി,അനില്‍ കുമാര്‍ കെ പി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പങ്കജാക്ഷന്‍.സി, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍ പി സി, ബഷീര്‍.സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത് പി ടി റോഷിത്, ഷജേഷ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.