കേരളത്തിന്റെ മെട്രോ മാന്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്

0 769

കേരളത്തിന്റെ മെട്രോ മാന്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്

കൊച്ചി: കേരളത്തിന്റെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ഇനി വിശ്രമ ജീവിതത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡി.എം.ആര്‍.സി) മുഖ്യ ഉപദേഷ്ടക സ്ഥാനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്നും ജൂണ്‍ 30-ന് അദ്ദേഹം വിരമിക്കും. തനിക്ക് 88 വയസ്സായെന്നും ഇനിയും ഇങ്ങനെ ജോലിചെയ്യാനാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ ഉപദേഷ്ടക സ്ഥാനത്തു നിന്ന് ഒഴിയുകയാണെന്ന് ഡി.എം.ആര്‍.സിയെ അറിയിച്ചു. തനിക്ക് പ്രായമായെന്നു അവര്‍ക്കുമറിയാമെന്നും അതിനാല്‍ അനുമതി കിട്ടാന്‍ മറ്റു പ്രയാസങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തന്നെ സ്ഥിരമായി ഉപദേഷ്ട്ടാവാക്കിയതല്ല, കേരളത്തിലെ ജോലികള്‍ക്കുവേണ്ടിയാണ് മുഖ്യ ഉപദേഷ്ട്ടാവാക്കി നിയമിച്ചത്. കൊച്ചി മെട്രോ പെട്ടവരെയെത്തുന്നതോടെ കേരളത്തിലെ ചുമതലകള്‍ എല്ലാം പൂര്‍ത്തിയാകും. പാലാരിവട്ടം പുനര്‍നിര്‍മ്മാണമൊഴികെ മറ്റൊന്നും ഔദ്യോഗികമായി ശേഷിക്കുന്നില്ലെന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ അനശ്ചിതത്വം നിലനില്‍ക്കുന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.