അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി എകെ ബാലന്‍

0 818

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി കുറിച്ചു.

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്ബത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്. കഴിഞ്ഞ ദിവസമാണ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചത് .

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്ബത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിത യായി കിടപ്പിലാണ്.