കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മിനി ബസ് മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്

0 339

 

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മിനി ബസ് മറിഞ്ഞ് അപകടം. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പരുക്ക് പറ്റിയവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനത്തിന്റെ ബ്രേക്ക് തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവിൽ നഷ്ടമായി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, ഇടിച്ചുനിർത്തുന്നതിനു ശ്രമിച്ചപ്പോഴാണ് ബസ് റോഡിലേക്ക് തന്നെ മറിഞ്ഞത്.ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Get real time updates directly on you device, subscribe now.