മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പി പി ഇ കിറ്റുകള്‍ നല്‍കി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമാഹരിച്ചു നല്‍കിയ പി പി ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും ജില്ലാ ഭരണകൂടത്തിന് കൈമാറി. 200 പി പി ഇ കിറ്റുകളും 600 എന്‍ 95 മാസ്‌കുകളുമാണ് കൈമാറിയത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്, ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.