ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്ന് മന്ത്രി കെടി ജലീൽ
സ്വത്ത് വിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ വെളിപ്പെടുത്തി മന്ത്രി കെടി ജലീൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വത്ത് വിവരം ഒദ്യോഗികമായി അറിയിച്ചത്. പത്തൊമ്പതര സെന്‍റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നൽകിയ സ്വത്ത് വിവരങ്ങളിൽ കെടി ജലീൽ പറയുന്നത്. ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീൽ പറയുന്നു.