‘വിവാദമാക്കണ്ട, ആരെ ഇഷ്ടപ്പെടണം എന്ന് വ്യക്തിപരം, അന്വേഷണം സ്വാഭാവിക നടപടി’ വൈറല്‍ ഉത്തരത്തെക്കുറിച്ച് മന്ത്രി

0 916

മലപ്പുറം: പരീക്ഷയില്‍  മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ഉത്തരം പ്രതികരണമടക്കം വിവാദമാക്കേണ്ടതില്ലെന്നാണ് മന്ത്രി വി ശിവൻകുട്ടി സൂചിപ്പിച്ചത്. ‘ആരെ ഇഷ്ടപ്പെടണമെന്നത് വ്യക്തിപരമായ കാരണമാണ്. പക്ഷേ മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസ് പുറത്തുവന്ന സംഭവത്തിൽ അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയെ’ന്നും മന്ത്രി പ്രതികരിച്ചു. ‘ഒരു നാലാം ക്ലാസുകാരി കുട്ടി അഭിപ്രായം പറഞ്ഞു. ആ രീതിയിൽ കണ്ടാൽ മതി’യെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

സംഭവത്തില്‍ മലപ്പുറം ഡിഡിഇ  വിശദീകരണം തേടി. മൂല്യനിർണ്ണയത്തിന് മുമ്പ് എങ്ങനെയാണ് ഉത്തര പേപ്പർ പുറത്തെത്തിയതെന്നാണ് അന്വേഷിക്കുന്നത്. നിലമ്പൂർ, തിരൂർ എഇഒ മരോട് റിപ്പോർട്ട് നൽകാൻ ഡിഡിഇ ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ വാർത്തകൾ കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡിഡിഇ പറഞ്ഞു