ന്യൂനപക്ഷാവകാശങ്ങൾ; എസിസിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിൽ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളി വികാരി റവ. ഫാദർ, ഡോ: ഫിലിപ്പ് കരക്കാട്ട് ഒപ്പു വെച്ചു

0 615

കോളയാട് : ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ നേതൃത്വത്തിൽ പൗരാവകാശങ്ങളും ആനുകൂല്യങ്ങളും ഭരണകൂടം ലഭ്യമാക്കുന്നതിന്റെ ആവശ്യകതയെ ഓർമപ്പെടുത്തി 5 ലക്ഷം പേരുടെ ഒപ്പടങ്ങുന്ന ഭീമഹർജി തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളയാട് വിശുദ്ധ അൽഫോൻസാ പള്ളി വികാരി റവ. ഫാദർ, ഡോ: ഫിലിപ്പ് കരക്കാട്ട് ഹർജിയിൽ ഒപ്പു വെച്ചു.

ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടന ഉറപ്പു നൽകുന്ന രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളുംഉറപ്പുവരുത്തുന്നതിന്റെ ഓർമ്മപ്പെടുത്തലുമായാണ് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എസിസിഎയുടെ ആഭിമുഖ്യത്തിൽ 5 ലക്ഷം ക്രൈസ്തവരുടെ ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നത്.

ചടങ്ങിൽ എസിസിഎയുടെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി ഷൈജു, മട്ടന്നൂർ നിയോജകമണ്ഡലം ചെയർമാൻ ജോൺ ബാബു, പള്ളി ഇടവക കോർഡിനേറ്റർ ജോർജ്ജ് കാനാട്ട്, ട്രസ്റ്റി മാരായ തോമസ് കണവല,രാജു ഇയാലിൽ, ബാബു ഇട ക്കൂടി, കമ്മറ്റി അംഗം തോമസ് കാര്യയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.