എം.എല്‍.എ ഫണ്ട് അനുവദിച്ചു

0 385

കല്‍പ്പറ്റ:കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന പഞ്ചായത്തിലെ പെരുങ്കോട്ടയില്‍ വൈദ്യുത കണക്ഷന്‍ പ്രവര്‍ത്തിക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ അനുവദിച്ചു.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പൊതു പഠന കേന്ദ്രങ്ങളില്‍ കെ.എസ്.എഫ്.ഇ യുടെ സഹകരണത്തോടെ ടെലിവിഷന്‍ വാങ്ങുന്നതിന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എസ്.ഡി.എഫ് ഫണ്ടില്‍ നിന്നും 2,26,175 രൂപയും പൂതാടി ഗ്രാമപഞ്ചായത്തില്‍ എടക്കാട് മരിയ സദന്‍ റോഡ് ടാറിംഗിന് 8 ലക്ഷം രൂപയും കബനിഗിരി നിര്‍മ്മല ഹൈസ്‌ക്കൂള്‍ പാചകപ്പുര നിര്‍മ്മാണത്തിന് 7 ലക്ഷം രൂപയും അനുവദിച്ചു