കെഎസ്ഇബിയിൽ എംഎം മണി സഹോദരനോടൊപ്പം നടത്തിയത് കോടികളുടെ അഴിമതി: കെ സുരേന്ദ്രൻ

0 430

കെഎസ്ഇബിയിൽ നടന്നത് കോടികളുടെ അഴിമതിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി സഹോദരൻ ലംബോദരനോടൊപ്പം കെഎസ്ഇബിയിൽ നടത്തിയ അഴിമതികളിലൂടെ കോടികൾ ഉണ്ടാക്കി. കെഎസ്ഇബിയിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ലാലു പ്രസാദ് യാദവിനെ പോലെയാണ് എംഎം മണി എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.