മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

0 204

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രം, പാനൂർ നജാത്തുൽ എൽ പി സ്കൂൾ, എളയാവൂർ പ്രാഥമികാരോഗ്യകേന്ദ്രം  എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും എടവേലി സ്കൂൾ, പയ്യന്നൂർ ബി ഇ എം എൽ പി സ്കൂൾ, മയ്യിൽ വള്ളിയോട്ട് ജയകേരള വായനശാല എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും കരിക്കോട്ടക്കരി, കരിവെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മയ്യിൽ ഗവൺമെൻ്റ് സ്കൂൾ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് നാല് മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.