മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

0 263

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 24) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി (ഓള്‍ഡ് ബില്‍ഡിംഗ് ), ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, തളിപ്പറമ്പ താലൂക്കാശുപത്രി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഇരിട്ടി താലൂക്കാശുപത്രി, കാരുണ്യ സെന്റര്‍ പാനൂര്‍, സ്വാമി ആനന്ദ തീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം. പേരാവൂര്‍ താലൂക്കാശുപത്രിയില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.