പേരാവൂർ പഞ്ചായത്ത് പരിധിയിലെ മൊബൈൽ ഷോപ്പുകൾ, കമ്പ്യൂട്ടർ ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പുകൾ, എസി / ഫാൻ വില്പന സ്ഥാപനങ്ങൾ എന്നിവ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

0 978

പേരാവൂർ പഞ്ചായത്ത് പരിധിയിലെ മൊബൈൽ ഷോപ്പുകൾ, കമ്പ്യൂട്ടർ ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പുകൾ, എസി / ഫാൻ വില്പന സ്ഥാപനങ്ങൾ എന്നിവ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

പേരാവൂർ പഞ്ചായത്ത് പരിധിയിലെ മൊബൈൽ ഷോപ്പുകൾ, കമ്പ്യൂട്ടർ ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പുകൾ, എസി / ഫാൻ വില്പന സ്ഥാപനങ്ങൾ എന്നിവക്ക് ഞായറാഴ്ച (26/4) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്ന് പ്രവർത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി അറിയിച്ചു

അത്യാവശ്യമുള്ള ജീവനക്കാര്‍ മാത്രമേ ഷോപ്പുകളില്‍ ഉണ്ടാകാവൂ. മൊബൈല്‍ വില്‍ക്കുന്നതും റിപ്പയറിംഗും സര്‍വീസും ചെയ്യുന്നതും റീചാര്‍ജ് ചെയ്യുന്നതുമായ കടകള്‍ക്കാണ് അനുമതി.അതോടൊപ്പം കംപ്യൂട്ടര്‍ സര്‍വീസ് സെന്ററുകളും ആക്സസറി ഷോപ്പുകളും തുറക്കാം.

വര്‍ക്ക് ഷോപ്പുകളാവട്ടെ, അടിയന്തര സ്വഭാവമുള്ള പ്രവൃത്തികള്‍ മാത്രമേ ചെയ്തുകൊടുക്കാവൂ.ടയര്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും അനുവദിക്കും.നിശ്ചിത സമയങ്ങളില്‍ ചെയ്യുന്ന അറ്റകുറ്റപ്പണികള്‍, ചെക്കപ്പുകള്‍, പെയിന്റിംഗ്, റിപ്പയറിംഗ്, ബോഡി വര്‍ക്കുകള്‍, വാഷിംഗ് തുടങ്ങിയ പ്രവൃത്തികള്‍ അനുവദിക്കില്ല

അതേസമയം, ഇന്‍ഷൂറന്‍സ് ക്ലെയിമിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ ചെയ്യാം. എഞ്ചിന്‍, ബാറ്ററി തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള മൊബൈല്‍ സര്‍വീസുകള്‍ക്കും റോഡരികുകളിലെ സേവനദാതാക്കള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ടുകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം

കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനാവശ്യമായ സാമൂഹ്യ അകലം പാലിക്കല്‍, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ കഴുകല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ പൂർണ്ണമായും കൈക്കൊള്ളണമെന്നും പ്രസിഡൻ്റ് അറിയിച്ചു