മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം-അപേക്ഷ ക്ഷണിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട്, പൂക്കോട് എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 വര്‍ഷം പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസ്സിലേക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. നല്ലൂര്‍നാട് /കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, മറ്റു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷി ക്കാവുന്നതാണ്. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്.
പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക, ചോലനായ്ക്ക, കാടര്‍, കൊറഗര്‍, കുറുമ്പര്‍, തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജാതി, വരുമാനം, ജനന തീയതി, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സപോര്‍ട്ട് സൈസ് ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 28 ന്് വൈകീട്ട് 5 ന് മുമ്പായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസിലോ , മാനന്തവാടി / സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പമെന്റ് ഓഫീസുകളിലോ ജില്ലയിലെ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 3 സ്ഥാപനങ്ങളിലേക്ക് ഓപ്ഷന്‍ നല്‍കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഹാര്‍ഡ് കോപ്പിയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീതും ഹാജരാക്കേണ്ടതാണ്.