മോഡൽ  റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

0 795

മോഡൽ  റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിലുള്ള വിദ്യാർഥികൾ എന്നിവരുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.  കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവരാകണം.
വിദ്യാർഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാനം, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ് തുടങ്ങിയ വിവരങ്ങളടങ്ങിയ നിശ്ചിത മാതൃകയിലുള്ള  അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഫെബ്രുവരി 21നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഐടിഡിപി ഓഫീസിലോ സമർപ്പിക്കണം.  ഫോൺ: 0497 2700357.