നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരത;യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സ്വാഭിമാന യാത്ര
കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തുന്ന ഭരണകൂട ഭീകരവാദ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സ്വാഭിമാന യാത്ര ഇന്ന് രാവിലെ ആലുവാ അദ്വൈതാശ്രമത്തില്‍ നിന്ന് ആരംഭിച്ചു. നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതയ്ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സ്വാഭിമാന യാത്ര നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ നയിക്കുന്ന യാത്ര 50 കിലോമീറ്റര്‍ പിന്നിട്ട് നാളെ വൈക്കത്ത് സമാപിക്കും. ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര നാളെ വൈകീട്ടോടെ വൈക്കത്ത് എത്തി സമാപിക്കും. യാത്രയില്‍ 20 പേരാണുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘങ്ങള്‍ ദൂരം പാലിക്കാണ് പദയാത്ര നടത്തുന്നത്.
ഇന്ന് രാവിലെ ആലുവയിലെ അദ്വൈതാശ്രമത്തില്‍ നിന്നാണ് സ്വാഭിമാന യാത്ര ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ യാത്രയിൽ 20 മാത്രമാണുള്ളത്. നാളെ വൈകിട്ടോടെ സ്വാഭിമാന യാത്ര വൈക്കത്ത് എത്തിച്ചേരും.കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാരും നടത്തുന്ന ഭീകരവാദ ഭരണത്തിനെതിരെയാണ് യാത്ര.
ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് വൈക്കം വരെയുള്ള 50 കിലോമീറ്റര്‍ ദൂരം പദയാത്രയായി രണ്ട് ദിവസം കൊണ്ട് നടന്ന് തീര്‍ക്കും.