മോദിഭരണം വെറും ഇവന്റ് മാനേജ്‌മെന്റ് സംവിധാനം -ഉമ്മന്‍ചാണ്ടി

0 75

മോദിഭരണം വെറും ഇവന്റ് മാനേജ്‌മെന്റ് സംവിധാനം -ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: ഏജന്‍സിയെവെച്ച്‌ പരസ്യം കൊടുത്ത് ഇല്ലാത്ത മേന്മ കാണിച്ചുള്ള വെറും ഇവന്റ് മാനേജ്‌മെന്റ്‌ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിച്ച സഹനസമര പദയാത്രയുടെ സമാപനം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മോദിയുടെ സര്‍ക്കാരിന് സമാനമാണ് കേരളത്തില്‍ പിണറായിയുടെ ഭരണവും. ട്രഷറി തുറക്കുന്നത് ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ വേണ്ടി മാത്രമാണ്. പണമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്ബോള്‍ ഷുഹൈബിന്റെ കൊലയാളികളെ രക്ഷിക്കാന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് -അദ്ദേഹം പറഞ്ഞു. ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്നുപറയാന്‍ സര്‍ക്കാര്‍ എന്തിന് ലക്ഷങ്ങള്‍ ചെലവഴിച്ച്‌ വ്യഗ്രത കാട്ടുന്നു -ഉമ്മന്‍ചാണ്ടി ചോദിച്ചു.

ജാഥാലീഡര്‍ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എം.എല്‍.എ, സണ്ണി ജോസഫ് എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സജ്ജീവ് മാറോളി, സജീവ് ജോസഫ്, മുഹമ്മദ്‌ ഫൈസല്‍, മാര്‍ട്ടിന്‍ ജോര്‍ജ്‌, മേയര്‍ സുമാ ബാലകൃഷ്ണന്‍, രജനി രമാനന്ദ്, ഡോ. കെ.വി.ഫിലോമിന, പ്രൊഫ. എ.ഡി.മുസ്തഫ, സുരേഷ്ബാബു എളയാവൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.