മോഫിയ ആത്മഹത്യ കേസ്; മാതാപിതാക്കള്‍ക്ക് പിന്നാലെ ഭര്‍ത്താവ് സുഹൈലിനും ജാമ്യം

0 723

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ.