ആരോഗ്യവകുപ്പിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍
കൊവിഡ് 19 ലോകം മുഴുവനും വലിയ വിപത്താണ് ഉണ്ടക്കികൊണ്ടിരിക്കുന്നത്. നിരവധിപേരാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത് . ഇന്ത്യയിലും കൊറോണ എത്തിയതോടെ വലിയ മുന്‍കരുതലുകള്‍ ആണ് സ്വീകരിക്കുന്നത് . അവയില്‍ കേരളത്തിന്‍റെ നടപടികളെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത് . ഇപ്പോള്‍ നടന്‍ മോഹന്‍ലാലും കേരളത്തിന്‍റെ ആരോഗ്യവകുപ്പിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്.
കേരളം സ്വീകരിച്ച മാര്‍ഗമാണ് മറ്റ് സംസ്ഥാങ്ങളും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് . കേരളം മികച്ച മാതൃകയാണ് കാണിക്കുന്നതെന്നും, നല്ലരീതിയില്‍ ആണ് കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുനന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു . വ്യാജ പ്രചാരണങ്ങള്‍ ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.