മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ അവയവദാന സമ്മതപത്രം കൈമാറി

0 905

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ അവയവദാന സമ്മതപത്രം കൈമാറി

(പരിയാരം ): മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ പിറന്നാൾ ദിനം ആഘോഷങ്ങൾ ഒഴിവാക്കി ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗങ്ങളുടെ അവയവദാന സമ്മത പത്രം ഏരിയ കമ്മിറ്റി സെക്രട്ടറി അഖിൽ ടി എം മൃതസഞ്ജീവനിക്ക് വേണ്ടി കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലും, തിരുവനന്തപുരം മോഡൽ സ്കൂളിലെ മോഹൻലാലിന്റെ സഹപാഠി കൂടി ആയിരുന്ന ഡോ. എൻ റോയിക്ക് കൈമാറി.
മെഡിക്കൽ കോളേജിൽ നടന്ന പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എൻ റോയിയെ കൂടാതെ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ഡി. മനോജ്‌, എ. ആർ. എം. ഒ ഡോ മനോജ്‌ കുമാർ, അവയവദാന കോ ഓർഡിനേറ്റർ റോബിൻ എന്നിവരും സംബന്ധിച്ചു.