‘കൊതുകിനെ കൊന്നു കൊണ്ടു വന്നാൽ പണം’; കൊച്ചി കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരവുമായി യൂത്ത് കോൺഗ്രസ്

0 1,154

കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുമ്പോഴും പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരവുമായി യൂത്ത് കോൺഗ്രസ്. ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്

കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അ‍ഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാനും നിരവധി പേർ എത്തി. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമാകുമ്പോഴും ഫോഗിംഗ് ഉൾപ്പെടെയുള്ള നിവാരണ പ്രവർത്തനങ്ങൾ നാമമാത്രമാമെന്നാണ് ആക്ഷേപം. ഓടകളിൽ മരുന്ന് തളിക്കലും ഫലപ്രദമല്ലെന്ന് പരാതിയുണ്ട്.

യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം കോ‍ർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തി പ്രതിഷേധിച്ചിരുന്നു. മട്ടാഞ്ചരിയിൽ കൊതുകു പിടിത്ത മത്സരവും അരങ്ങേറി