വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങ് പനി; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്കു കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇതോടെ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഈ വര്‍ഷം സംസ്ഥാനത്ത് 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച കുരങ്ങ് പനി ബാധിച്ച് വയനാട്ടില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. വയനാട്ടില്‍ കുരുങ്ങ് പനിക്കെതിരേ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളു പ്രാണിയാണ് കുരങ്ങു പനിക്ക് കാരണം. പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷന് ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.