കാലവര്‍ഷം: ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സജ്ജമാക്കണം

0 845

കാലവര്‍ഷം: ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സജ്ജമാക്കണം

ഈ വര്‍ഷം കാലവര്‍ഷം കനത്തതാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ചേര്‍ന്ന രഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ സാഹചര്യത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യവും മുറികളും ഉള്ളവയായിരിക്കണം ഇത്തരം കേന്ദ്രങ്ങള്‍. താല്‍ക്കാലികമായി അധിക ടോയ്‌ലെറ്റ് ഉള്‍പ്പെടെ സജ്ജമാക്കുന്നതിനും എത്രയും വേഗത്തില്‍ നടപടികള്‍ കൈക്കെള്ളണം. കോവിഡ് ബാധിത മേഖലകളില്‍ നിന്നുള്ളവരെ പ്രത്യേകമായി താമസിപ്പിക്കുന്നതിനും സൗകര്യം വേണം. ഏത് ആപല്‍ഘട്ടവും നേരിടാനുള്ള മുന്നൊരുക്കവും തയ്യാറെടുപ്പും അടിയന്തരമായി നടത്തണം. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ മേഖലകളില്‍ ഇതിനാവശ്യമായ കേന്ദ്രങ്ങള്‍ എത്രയും വേഗം ഒരുക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.