കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പേര് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്നും മന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
ജോലി നല്‍കാമെന്ന പേരില്‍ തട്ടിപ്പ് സംഘം പയ്യന്നൂര്‍ സ്വദേശിയില്‍ നിന്നും 50,000 രൂപ വാങ്ങി. തട്ടിപ്പ് ബോധ്യമായതോടെ പരാതിക്കാരന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സംഘം കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.