ഇരിട്ടി മേഖലയിൽ കൂടുതൽ പാലങ്ങളും റോഡുകളും അടച്ചു – വ്യക്തികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ വിലക്ക് .

ഇരിട്ടി മേഖലയിൽ കൂടുതൽ പാലങ്ങളും റോഡുകളും അടച്ചു - വ്യക്തികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ വിലക്ക് .

0 1,136

ഇരിട്ടി മേഖലയിൽ കൂടുതൽ പാലങ്ങളും റോഡുകളും അടച്ചു – വ്യക്തികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ വിലക്ക് .

ഇരിട്ടി : ഇരിട്ടി മേഖലയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പോലീസും റവന്യൂ വകുപ്പും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തടഞ്ഞവക്ക് പുറമേ കൂടുതൽ പാലങ്ങളും റോഡുകളും അടച്ച് ഗതാഗതം പൂർണമായും തടഞ്ഞു. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടികളും പോലീസ് ആരംഭിച്ചു.

ഹോട്ട്സ്പോട്ട് മേഖലയായ ഇരട്ടി നഗരസഭാ പരിധിക്കുള്ളിൽ വ്യക്തികൾക്ക് കച്ചവട സ്ഥാപനങ്ങളിൽ നിന്നും അവശ്യസാധനങ്ങൾ നേരിട്ട് വിതരണം ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരൻ്റെ അധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ നടന്ന വ്യാപാരികളുടെയും പോലീസിൻ്റെയും ഇരിട്ടി, മട്ടന്നൂർ നഗരസഭ ചെയർമാൻമാരുടെ യോഗത്തിലാണ് തീരുമാനം.
ആവശ്യസാധനങ്ങൾ ഹോൾസൈയിൽ ഉടമകൾ റീട്ടെയിൽ ഉടമകൾക്ക് മാത്രമേ കൈമാറാൻ പാടുള്ളൂ.
ഹോൾസെയിൽ ഉടമകളിൽ നിന്നും വാങ്ങുന്ന ആവശ്യസാധനങ്ങൾ റീട്ടെയിൽ ഉടമകൾ നഗരസഭയോ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകുവാൻ പാടുള്ളൂ . ഈ വാഹനങ്ങളുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊലീസിന് കൈമാറണം.
ഗ്രാമപ്രദേശങ്ങളിൽ പോലും റോഡുകൾ അടച്ചുള്ള ഗതാഗതനിയന്ത്രണം തുടരുന്നതിനാൽ ഇത്തരം വാഹനങ്ങൾക്ക് മാത്രമേ നിയന്ത്രണം നീക്കി കടന്നു പോകാനുള്ള അനുവാദം നൽകുകയുള്ളൂ.
റമദാൻ മാസം ആരംഭിച്ചതിനാൽ പഴവർഗങ്ങളും, മറ്റു വസ്തുക്കളും വിൽക്കുന്നകടകൾക്കും ഇതേ നിയന്ത്രണം ബാധകമാണ് .ഇറച്ചി കടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിക്കുന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് .ഇരിട്ടി നഗരസഭ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതിനാൽ നഗരസഭയിലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രധാന റോഡുകൾ അടച്ചു.
ജബ്ബാർകടവ് പാലം റോഡും അടച്ച് ഗതാഗതം പൂർണമായും തടഞ്ഞു. തില്ലങ്കേരി -മുഴക്കുന്ന് റോഡ് കഴിഞ്ഞ ദിവസം പോലീസ് അടച്ചെങ്കിലും നിയന്ത്രണങ്ങൾ നീക്കി വാഹനങ്ങൾ കടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കി. വെള്ളിയാഴ്ച രാവിലെ നിയന്ത്രണങ്ങൾ നീക്കി പോകാൻ ശ്രമിച്ചവരെ പോലീസ് വിരട്ടിയോടിച്ചു. ഇരിട്ടിയിൽ നിന്നും എടക്കാനം വഴിയുള്ള പഴശ്ശി പ്രോജക്ട് റോഡ് പോലീസ് അടച്ചിരിക്കുകയാണ് . ചാവശ്ശേരിയിലെ പോലീസ് പിക്കറ്റ് പോസ്റ്റ് പത്തൊമ്പതാംമൈയിലിലേക്ക് മാറ്റി .പത്തൊമ്പതാംമൈൽ നിന്നും വെളിയമ്പ്ര പഴശ്ശി പ്രോജക്ട് റോഡ് വഴി പല ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി . വരുംദിവസങ്ങളിൽ മലയോരത്തെ എല്ലാ പഞ്ചായത്തുകളിലും ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ കെ .കെ . ദിവാകരൻ അറിയിച്ചു. യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർമാൻ പി .പി. അശോകൻ, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിത വേണു, ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു.