ഇരിട്ടി നഗരസഭയില്‍ തിങ്കളാഴ്ച്ച മുതൽ കൂടുതല്‍ ഇളവുകള്‍; വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാന്‍ തീരുമാനം.

0 1,143

ഇരിട്ടി നഗരസഭയില്‍ തിങ്കളാഴ്ച്ച മുതൽ കൂടുതല്‍ ഇളവുകള്‍; വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാന്‍ തീരുമാനം.

ഇരിട്ടി ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടെയിന്റ്‌മെന്റ് സോണില്‍ നിന്ന് ഒഴിവായ പാശ്ചാതലത്തില്‍ ഇരിട്ടി നഗരസഭയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നഗരസഭാതല സേഫ്റ്റി യോഗത്തില്‍ തീരുമാനം. ഹോട് സ്പോട്ട് മേേഖലയായതിനാൽ അവശ്യസാധനങ്ങള്‍ മാത്രം ഹോം ഡെലിവറി സംവിധാനം വഴി എത്തിച്ചു നല്‍കുന്ന കടകള്‍ മാത്രമായിരുന്നു ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചത്. മറ്റു കടകള്‍ നിര്‍ണ്ണിത ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.പ്രവൃത്തിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും മാസ്‌ക് ധരിക്കുകയും പൊതുജനങ്ങള്‍ക്ക് സാനിറ്റെസര്‍ ഉപയോഗിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം.സഥാപനങ്ങളും തുറക്കുന്ന ദിവസവും  റബ്ബര്‍-മലഞ്ചരക്ക് വ്യാപരം- (ചൊവ്വ,വ്യാഴം) സിമന്റ്,സ്റ്റില്‍,പെയിന്റ്,ഹാര്‍ഡ് വെയര്‍,ടൈല്‍സ്ആന്റ് മാര്‍ബിള്‍- (ബുധന്‍,ശനി)

മൊബൈല്‍ഷോപ്പ്,കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍എന്നിവയുടെ സര്‍വ്വിസ് സെന്ററുകള്‍ (തിങ്കള്‍ ) ഇലക്ട്രിക്കല്‍ ആൻെറ് ഇലക്ട്രോണിക്സ്,പ്ലംബിംങ് മെറ്റിറീരിൽ,കണ്ണടവില്‍പന സ്റ്റാളുകള്‍- (തിങ്കള്‍,വെള്ളി)

കാര്‍ഷിക നേഴ്‌സറികള്‍- (തിങ്കള്‍ മുതല്‍ ശനി വരെ), ബുക്ക് സ്റ്റാള്‍- (തിങ്കള്‍,ശനി) ഫാന്‍സി,ഫുട്‌വേര്‍- (ബുധന്‍,) വര്‍ക്ക്‌ഷോപ്പ്,സ്‌പെയര്‍പാര്‍ട്സ്-(വ്യാഴം,വെള്ളി).എന്നി ദിവസങ്ങളിലാണ് തുറന്ന് പ്രവര്‍ത്തിക്കുക. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അധ്യക്ഷത വഹിച്ചു.

ഇരിട്ടി-മട്ടന്നൂര്‍ എസ്.ഐ.മാരായ കെ.ദിനേശന്‍,വിജേഷ്, സെക്രട്ടറി അന്‍സല്‍ഐസക്ക്, ഡോ.പി.പി.രവീന്ദ്രന്‍, കീഴൂര്‍- ചാവശ്ശേരി വില്ലേജ് ഓഫിസര്‍മാരും പങ്കെടുത്തു