മോര്‍ സ്‌തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി

0 597

മീനങ്ങാടി : നവാഭിഷിക്തനായ മോര്‍ സ്‌തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയ്ക്ക് മലബാർ ഭദ്രാസനത്തിലെ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുർബ്ബാനയ്ക്ക് ശേഷം നടന്ന അനുമോദന യോഗം എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്‌തു. ഫാ.മത്തായികുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ സത്താര്‍, ഇടവക വൈദീകന്‍ ഫാ.ജോര്‍ജ്ജ് കവുങ്ങുംപിള്ളില്‍, ഫാ.ഷൈജൻ മറുതല, കോളിയാടി മാര്‍ ബസേലിയോസ് എല്‍.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റർ മദര്‍ തബീഥ എസ്.ഐ.സി, മുട്ടില്‍ ഡബ്ള്യൂ.എം.ഒ വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ബിനുമോള്‍, ഷെവ.ഇ.പി പൗലോസ് ഇടയനാല്‍, ഭദ്രാസന ജോ.സെക്രട്ടറി ബേബി വാളങ്കോട്ട് എന്നിവര്‍ സംസാരിച്ചു.

 

Get real time updates directly on you device, subscribe now.