വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിൽ ബുധനാഴ്ച യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും.

0 645

വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിൽ ബുധനാഴ്ച യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും.

ദുബായ്: വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിൽ ബുധനാഴ്ച യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും. ദുബായിൽനിന്നും അബുദാബിയിൽനിന്നും മൂന്നുവീതം വിമാനങ്ങളാണുള്ളത്.
ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഐ. എക്സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ദുബായ്-കണ്ണൂർ എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1746 ഉച്ചയ്ക്ക് 12.50-നാണ് യാത്ര തിരിക്കുക. ദുബായ്-കോഴിക്കോട് ഐ.എക്സ് 1344 ഉച്ചതിരിഞ്ഞ് 3.20-ന് പുറപ്പെടും. അബുദാബി-കോഴിക്കോട് ഐ.എക്സ് 1348 ഉച്ചയ്ക്ക് 12.20-നും അബുദാബി-കൊച്ചി ഐ. എക്സ് 1452 ഉച്ചയ്ക്ക് 1.50-നും അബുദാബി-തിരുവനന്തപുരം ഐ. എക്സ് 1538 ഉച്ചതിരിഞ്ഞ് 3.20-നും യാത്രതിരിക്കും. കൂടാതെ അബുദാബിയിൽനിന്ന് രാവിലെ 11.25-ന് എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1116 വിമാനം അമൃത്‌സറിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തും.
വിമാനത്താവളത്തിലെ ക്രമീകരണങ്ങൾക്കനുസരിച്ച് സമയക്രമങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകാം. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്കാനിങും ഉണ്ടായിരിക്കും. യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം.