രാജ്യത്ത് 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തെന്ന് ആരോഗ്യ മന്ത്രാലയം. സമൂഹമാധ്യമമായ ‘കൂ’വിലൂടെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ആകെ രാജ്യത്ത് എടുത്തത് 127.61 കോടി ഡോസ് വാക്സിനാണ്. ജനസംഖ്യയുടെ 84.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാണ്. (India Adult Population Vaccinated)
അതേസമയം, പുതുച്ചേരിയിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ഭരണകൂടം അറിയിച്ചു.