മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി

0 469

മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി

മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കുന്നത് സംബന്ധിച്ച്‌ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശിച്ചത്.

പലിശയില്‍ ഇളവ് പാടില്ലെന്നാണ് ബാങ്കുകളുടെ നിലപാടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കിയാല്‍ ബാങ്കുകളുടെ സാമ്ബത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ നിലപാട് അറിയിച്ചിരുന്നു.