വായ്പകള്‍ക്കുള്ള മോറട്ടോറിയം വീണ്ടും നീട്ടാന്‍ സാധ്യത

0 1,060

വായ്പകള്‍ക്കുള്ള മോറട്ടോറിയം വീണ്ടും നീട്ടാന്‍ സാധ്യത

 

ന്യൂഡല്‍ഹി: വായ്പകള്‍ക്കുള്ള മോറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നുമാസംകൂടി നീട്ടുമെന്ന് സൂചന. എസ്ബിഐയുടെ റിസര്‍ച്ച്‌ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ആദ്യഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ്, റിസര്‍വ് ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ 2020 മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

 

മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാല്‍ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ടി വരില്ല. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാല്‍ നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്ബനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്..