ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം : വാതിലുകളും അലമാരകളും തകര്‍ത്തു

0 215

 

പരിയാരം : ആളില്ലാത്ത വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ വാതിലുകളും അലമാരകളും തകര്‍ത്തു. ചെറുതാഴം കോക്കാട്ടെ യഹ്‌യ യൂസുഫിന്റെ വീടിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകളും അലമാരകളുമാണ് തകര്‍ത്തത്. കല്ലും മറ്റും ഉപയോഗിച്ച്‌ കുത്തിപ്പൊളിച്ച്‌ അകത്തുകയറിയ മോഷ്ടാക്കള്‍ വന്‍ നാശനഷ്ടം വരുത്തി. യഹ്യയും കുടുംബവും വിദേശത്താണ്. വീട്ടില്‍ വിലപിടിപ്പുള്ള ആഭരണങ്ങളോ പണമോ ഉണ്ടായിരുന്നില്ല.

വാതിലുകളും അലമാരകളും നശിപ്പിച്ചതില്‍ വലിയ നഷ്ടം സംഭവിച്ചു. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസമാണ് മോഷ്ടാക്കള്‍ വിളയാങ്കോട് ശിവക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹവിഗ്രഹം കവര്‍ന്നത്.