മോട്ടോർ വാഹനരേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടും: കേന്ദ്ര ഗതാഗത മന്ത്രി

0 484

മോട്ടോർ വാഹനരേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടും: കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡൽഹി: മോട്ടോർ വാഹന ചട്ടങ്ങളുടെ പരിധിയിൽ വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത – ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു.

മോട്ടോർ വാഹന ചട്ടങ്ങളുടെ പരിധിയിൽ വരുന്ന ഡ്രൈവിങ്ങ് ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റുകൾ എന്നിവയുൾപ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂൺ 30 വരെ നീട്ടി നൽകാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റോഡ് ഗതാഗത – ദേശീയ പാത മന്ത്രാലയം 2020 മാർച്ച് 30ന് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.