കോവിഡ് പ്രതിരോധ നടപടികള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി എംപിമാരുടെ ശമ്പളത്തില്‍ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ.

0 254

എംപിമാരുടെ ശമ്പളം  മാത്രമല്ല, മണ്ഡല അലവന്‍സും 30% കുറയും. ഓഫിസ് ചെലവിനുള്ള തുകയിലും മാസം 6000 രൂപയുടെ കുറവുണ്ടാവും. ശമ്പളവും അലവന്‍സും കുറയ്ക്കുന്നതിലൂടെ ഈ വര്‍ഷം ഏകദേശം 53.8 കോടി രൂപ ലാഭിക്കാനാകും. ഒരു ലക്ഷം രൂപയാണ് എംപിമാരുടെ മാസ ശമ്പളം. അതില്‍ 30,000 രൂപ കുറയും. 70,000 രൂപ മണ്ഡല അലവന്‍സില്‍ 21,000 രൂപയും ഓഫിസ് ചെലവിനുള്ള 60,000 രൂപയില്‍ 6,000 രൂപയും കുറയും.മൊത്തം 57,000 രൂപ ഓരോ മാസവും കുറയും. ഓഫിസ് ചെലവില്‍ 40,000 രൂപ െസക്രട്ടറിക്കുള്ള ശമ്പളമാണ്‌ . അതില്‍ കുറവു വരുത്തില്ല. പാര്‍ലമെന്റ് സമ്മേളന കാലത്തെ 2,000 രൂപ ദിനബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിലും കുറവില്ല