ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി വിരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു
കണ്ണൂർ :ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ എം.പി വിരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചേബര്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം അബ്ദുല്‍ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ സകല മതേതര പാര്‍ട്ടികളെല്ലാം ഒറ്റ ലക്ഷ്യത്തിനായി ഒന്നിച്ചു നില്‍ക്കണമെന്നത് വിരേന്ദ്രകുമാറിന്റെ സ്വപ്‌നമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സമദാനി പറഞ്ഞു.ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ കരിം ചേലരി, കെ.പി ചന്ദ്രന്‍ മാസ്റ്റര്‍, വി.കെ കുഞ്ഞിരാമന്‍,പികെ പ്രവീണ്‍, ഒ.പി ഷീജ,കെ.പി പ്രാശാന്ത്,രവീന്ദ്രന്‍ കുന്നോത്ത്,ജി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.