“എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്; അച്ചടക്കം പാലിക്കണം”: മുല്ലപ്പള്ളി രാമചന്ദ്രന്‍

0 473

“എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്; അച്ചടക്കം പാലിക്കണം”: മുല്ലപ്പള്ളി രാമചന്ദ്രന്‍

 

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം പാലിക്കണം. കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജി വെച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാര്‍ട്ടി വേദിയിലാണ് വിമര്‍ശനം ഉന്നയിക്കേണ്ടത്. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയകാര്യ സമിതി ചേരാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിയത് ആരെയും ഭയപ്പെട്ടിട്ടല്ല. സമരം നിര്‍ത്തിയതിനെ വിമര്‍ശിക്കുന്നത് ദുഷ്ടലാക്കുള്ളവരാണ്. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്ന പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിക്കെതിരായ എംപിമാരുടെ പരസ്യ വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം ഇന്ന് മറുപടി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കരുതെന്ന് മുല്ലപ്പള്ളി നിലപാടെടുത്തു. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുല്ലപ്പള്ളിക്കെതിരെ പരസ്യ വിമര്‍ശനം നടത്തി.