കൊച്ചി: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിപാലനത്തിന് ചെലവായത് 2.53 കോടി. മറ്റ് മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ പരിപാലത്തിന് 40.71 ലക്ഷവും വിനിയോഗിച്ചു. സംസ്ഥാനം സാമ്ബത്തിക പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുമ്ബോഴാണ് വെബ്സൈറ്റ് പരിപാലിക്കാന്‍ മാത്രം ഇത്ര തുക ചെലവാക്കിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിെന്റയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും നടത്തിപ്പ് 2019–20 സാമ്ബത്തിക വര്‍ഷം ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് സി-ഡിറ്റിനെ ഏല്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സൈറ്റ് അടക്കം 20 മന്ത്രിമാരുടെയും വെബ്സൈറ്റുകള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ചെലവായത് 24,84,000 രൂപയാണെന്ന് എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് എസ്. ധനരാജ് നല്കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിന് ഓരോ സാമ്ബത്തിക വര്‍ഷവും രണ്ടുതവണ വീതമായി പണം അനുവദിച്ചിട്ടുണ്ട്.
സി-ഡിറ്റിന് 2019-20 സാമ്ബത്തികവര്‍ഷം 1.10 കോടിക്കാണ് ഭരണാനുമതി നല്‍കിയത്. ലക്ഷങ്ങള്‍ െചലവാക്കുമ്ബോഴും പല വെബ്സൈറ്റുകളും പേരിന് മാത്രമാണ് അപ്ഡേറ്റ് ചെയ്യാറുള്ളതെന്നതാണ് ആക്ഷേപം. ഈ വര്‍ഷത്തെ ലോക കേരള സഭയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ പ്രചാരണത്തിന് 6,93,175 രൂപ ഗ്ലോബല്‍ ഇന്നവേറ്റിവ് ടെക്നോളജീസിന് അനുവദിച്ചിട്ടുണ്ടെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.