മുല്ലപ്പെരിയാർ: നാല് ഷട്ടറുകൾ കൂടി തുറന്നു, പുറത്തേക്കൊഴുക്കുന്നത് 7300 ഘനയടി വെള്ളം

0 2,255

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam)  നാല് ഷട്ടറുകൾ കൂടി തുറന്നു. ഒരു സെക്കന്റിൽ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്.  കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം.

വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് (Tamilnadu) മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകൾ 90 സെന്റിമീറ്റർ‌ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചു. തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. നിലവിൽ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.