മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; ആശങ്കയോടെ പെരിയാർ തീര നിവാസികള്‍

0 1,046

മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; ആശങ്കയോടെ പെരിയാർ തീര നിവാസികള്‍

ഇടുക്കി: വേനൽമഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അതിവർഷമുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ പ്രളയസാധ്യത മുന്നിൽക്കണ്ട് ഇപ്പോഴെ കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് പെരിയാറിന്റെ തീരത്തുള്ളവരുടെ ആവശ്യം.

142 അ​ടി​യാ​ണ് മുല്ലപ്പെരിയാർ അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ ശേഷി. 113.15 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ കാലങ്ങളിലൊന്നും ഈ സമയത്ത് ഇത്രയധികം വെള്ളമുണ്ടായിട്ടില്ല. അതിവർഷമാണ് വരാൻ പോകുന്നെന്ന സർക്കാരിന്റെ മുന്നറിയിപ്പ് കൂടി ആയതോടെ പെരിയാരിന്റെ തീരത്തുള്ളവർ ആശങ്കയിലാണ്.

മുൻ കാലങ്ങളിൽ അണക്കെട്ട് തുറന്നാൽ ജനങ്ങളെ പാ‍ർപ്പിച്ചിരുന്ന ഹാളുകളൊക്കെ ഇപ്പോൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. പകരം സംവിധാനം ഉടൻ ഉണ്ടാവണം എന്ന ആവശ്യം ഉയരുകയാണ്. പതിവായി ചെയുന്ന കാര്യങ്ങളിൽ പോലും ഇത്തവണ വീഴ്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്.