ശ്രീചിത്രയിലെ യോഗം; വി. മുരളീധരന് നിരീക്ഷണത്തില്‍
ശ്രീചിത്രയിലെ യോഗം; വി. മുരളീധരന് നിരീക്ഷണത്തില്‍
ശ്രീചിത്രയിലെ യോഗം; വി. മുരളീധരന് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണമില്ലെങ്കിലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പോകാന്‍ മുരളീധരന് സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തലേദിവസമാണ് മുരളീധരന് ശ്രീചിത്ര സന്ദര്‍ശിച്ചത്.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പഠന ത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. സ്പെയിനില്‍ നിന്നു തിരിച്ചു കേരളത്തിലെത്തിയത് ഈമാസം ഒന്നിനായിരുന്നു. രോഗല ക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാലും സ്പെയിനില്‍ ഇക്കാലയളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാതിരുന്നതിനാലും രണ്ടു മുതല്‍ ഡോക്ടര്‍ ശ്രീചിത്രയില്‍ ജോലിക്കെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഡോക്ടര്‍ വിദേശത്തുനിന്നു വന്നു എന്നതു കണക്കിലെടുത്ത് ശ്രീചിത്ര അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്പ് ലൈനുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറോട് അഞ്ചു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഏഴുവരെ ഡോക്ടര്‍ ലീവില്‍ പോയി.
ഇതിനുശേഷം കഴിഞ്ഞ 10 നാണ് ഡോക്ടര്‍ വീണ്ടും ആശുപത്രിയിലെത്തിയത്. 10നും 11 നും ഡോക്ടര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. 11 നാണ് അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സ്പെയിന് ഉള്‍പ്പെടുത്തപ്പെടുന്നത്. അന്നു തന്നെ ഡോക്ടറോടു നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായി ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 13 നാണ് ഡോക്ടര്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടാകുന്നത്. ഇതേത്തുടര്‍ന്നു പരിശോധന നടത്തുകയും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയ ദിവസങ്ങളില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട സഹഡോക്ടര്മാര്, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 76 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.