ആ​ന ച​രി​ഞ്ഞ​തി​ലെ “​വ​ര്‍​ഗീ​യ​ത’ കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലെ പ്ര​ശ്ന​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍

0 1,372

ആ​ന ച​രി​ഞ്ഞ​തി​ലെ “​വ​ര്‍​ഗീ​യ​ത’ കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലെ പ്ര​ശ്ന​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍

പാ​ല​ക്കാ​ട്: ഗ​ര്‍​ഭി​ണി​യാ​യ പി​ടി​യാ​ന ച​രി​ഞ്ഞ വി​ഷ​യ​ത്തി​ന് വ​ര്‍​ഗീ​യ നി​റം ന​ല്‍​കി എ​ന്ന ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഇ​ത് കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലെ പ്ര​ശ്ന​മാ​ണെ​ന്നും സ്ഥ​ലം പാ​ല​ക്കാ​ടാ​ണോ മ​ല​പ്പു​റ​മാ​ണോ എ​ന്ന​ത് പ്ര​സ​ക്ത​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പാ​ല​ക്കാ​ട് സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍ വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.മ​ല​പ്പു​റ​ത്താ​ണ് ആ​ന ച​രി​ഞ്ഞ​തെ​ന്നും മ​ല​പ്പു​റം രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ക്ര​മ സ്വ​ഭാ​വ​മു​ള​ള ജി​ല്ല​യാ​ണെ​ന്നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി എം​പി​യു​മാ​യ മ​നേ​കാ ഗാ​ന്ധി​യാ​ണ് പ​റ​ഞ്ഞ​ത്..