16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്‌ലിം ലീഗ് നേതാവ് റിമാന്‍ഡില്‍

0 1,930

16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്‌ലിം ലീഗ് നേതാവ് റിമാന്‍ഡില്‍

കോഴിക്കോട് : പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോളിക്കല്‍ ഈന്തോലന്‍കണ്ടി ഒ കെ എം കുഞ്ഞിയെ (67) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തിരിക്കുന്നു. കോഴിക്കോട് പോക്‌സോ കോടതിയാണ് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച്‌ അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിറക് അടുക്കിവെക്കാനാണെന്നും മറ്റും പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തിയ പതിനാറുകാരനെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു ഉണ്ടായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.