മുസ്ലിം ലീഗ് റമദാന്‍ റിലീഫ് വിതരണോദ്ഘാടനം നടത്തി

0 520

 

മാനന്തവാടി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ റമദാന്‍ കിറ്റുകളുടെ മുനിസിപ്പല്‍ തല ഉദ്ഘാടന കര്‍മ്മം മാനന്തവാടി , ചെറ്റപ്പാലം ശാഖാ സെക്രട്ടറിമാരായ റസാഖ് മാസ്റ്റര്‍, ഷബീര്‍ സൂഫി എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുല്ല സാഹിബ് ഉദ്ഘാടനം നടത്തിയ യോഗത്തില്‍ പ്രസിഡന്റ് അഡ്വ. റഷീദ് പടയന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി അസീസ് കോറാം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ജ.പടയന്‍ മുഹമ്മദ്, മണ്ഡലം ട്രഷറര്‍ കടവത്ത് മുഹമ്മദ്, പി.സി ഇബ്രാഹീം, ഉസ്മാന്‍ പളളിയാല്‍, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി ഷിഹാബ് മലബാര്‍, നൗഫല്‍ സ്റ്റൈല്‍, അലി വളപ്പന്‍, കബീര്‍ മാനന്തവാടി, ട്രഷറര്‍ കടവത്ത് ഷറഫുദ്ധീന്‍,മുനിസിപ്പല്‍ ജന.സെക്രട്ടറി അര്‍ഷാദ് ചെറ്റപ്പാലം എന്നിവര്‍ സംസാരിച്ചു