സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്‌ലിം ലീഗ്

0 611

സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്‌ലിം ലീഗ്

 

സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ മുസ്ലീംലീഗ് തീരുമാനം . മറ്റ് മുസ്ലീം സംഘടനകളേയും സമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടന്നാണ് നേതൃതലത്തിലെ ധാരണ.

കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യമറിഞ്ഞതിന് ശേഷമേ സംഘടനകളെ വിളിക്കണോ വേണ്ടയോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. കൂടുതൽ പ്രവർത്തകരെ എത്തിച്ച് വിപുലമായ സമ്മേളനം നടത്തി ശക്തി തെളിയിക്കുകയാണ് ലീഗ് ലക്ഷ്യം .

തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാനേയും, ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് പ്രതിനിധിയേയും സമ്മേളനത്തിന് എത്തിക്കാൻ സ്വാഗത സംഘം യോഗത്തിൽ തീരുമാനമായി.