മുഴക്കുന്ന് കൃഷിഭവൻ പൊതുജനങ്ങൾക്ക് ആയി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുന്നു

0 293

മുഴക്കുന്ന് കൃഷിഭവൻ പൊതുജനങ്ങൾക്ക് ആയി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുന്നു.കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക ആണ് ലക്ഷ്യം.നിലവിൽ ആപ്പ് അതിന്റെ പൂർണ രൂപത്തിൽ എത്തിയില്ലെങ്കിലും സുഭിക്ഷ കേരളം പദ്ധതിയുടെ പശ്ചാത്തലത്തിൽ മൊബൈൽ ആപ്പ് കർഷകരുടെ ഉപയോഗത്തിലേക്ക് വിട്ടു നൽകുകയാണ്.

ഈ ആപ്പിലെ സുഭിക്ഷ കേരളം കർഷക രെജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് കർഷകർക്ക് അവരുടെ കൃഷി വിവരങ്ങൾ കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ വരും കാലങ്ങളിൽ ഈ രെജിസ്ട്രേഷൻ അടിസ്ഥാനം ആക്കി ആവും നൽകുക. തരിശ് കൃഷി ഉൾപ്പെടെ കൃഷി ചെയ്യുന്നവർ സുഭിക്ഷ കേരളം കർഷക രെജിസ്ട്രേഷൻ ചെയ്യേണ്ടത് ആണ്.
നിലവിൽ ആപ്പിൽ സുഭിക്ഷകേരളം മാത്രമേ പൂർണ്ണ സജ്ജം ആയിട്ടുള്ളൂ. കർഷകർ അതിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുക.

മുഴക്കുന്ന് പഞ്ചായത്തിലെ മാത്രം അല്ല കേരളത്തിലെ എല്ലാ കർഷകർക്കും സുഭിക്ഷ കേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നത് ആണ്.
പൂർണ്ണ സജ്ജം ആവാത്തതിനാൽ മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമല്ല. ഇതിനോടൊപ്പം അയക്കുന്ന ആപ്പിന്റെ ഫയൽ ഉപയോഗിച്ചോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നത് ആണ്. ഇന്റർനെറ്റ്‌ ഉണ്ടെങ്കിൽ മാത്രമേ ആപ്പ് പ്രവർത്തിക്കുക ഉള്ളൂ.

https://drive.google.com/file/d/1HQnpfQDfRS1YZi4kcyt_nZ95VUhLl_gM/view?usp=drivesdk

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ

1. ലിങ്ക് ഉപയോഗിച്ച് ഫയൽ ഡൌൺലോഡ് ചെയ്യുക അല്ലെങ്കിൽ വാട്സാപ്പിൽ ഇതോടൊപ്പം അയക്കുന്ന ഫയൽ ഡൌൺലോഡ് ചെയ്യുക

2. ആ ഫയൽ ക്ലിക്ക് ചെയ്യുക.

3. Install from unknown sources എന്ന് വരുമ്പോൾ അതിൽ ok കൊടുക്കുക

4. Install കൊടുക്കുക.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഫയൽ ആവശ്യം ഉള്ളവർ കൃഷിഭവൻ നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.

രാജേഷ് കൃഷ്ണൻ
കൃഷി ഓഫീസർ
മുഴക്കുന്ന്