തളിപ്പറമ്പ്: നഗരത്തിലൂടെ ഒഴുകുന്ന കാക്കാത്തോടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. പരിസരവാസികള്‍ രോഗഭീഷണിയിലുമായി. തോട്ടില്‍ പലഭാഗത്തും മലിനജലവും ഖരമാലിന്യവും കെട്ടിനില്‍ക്കുന്നതാണ് പ്രശ്നം. കപ്പാലം ഭാഗത്തുനിന്നും പാളയാട്ടെ മലിനജല ശുദ്ധീകരണ പ്ലാന്റ് വരെയുള്ള ഭാഗത്താണ് മലിനജലവും മാലിന്യവും കൂടുതല്‍. തോട് വൃത്തിയാക്കാനാകുന്നില്ല.
ദേശീയപാതയില്‍ തോടിനുകുറുകെയുള്ള കലുങ്ക് ഭാഗത്ത് ദുര്‍ഗന്ധം രൂക്ഷമാണ്. ഇവിടെ മലിനജലത്തിനുപുറമെ പ്ലാസ്റ്റിക് ബാഗുകളില്‍ കൊണ്ടിടുന്ന ഖരമാലിന്യവും ഏറെയുണ്ട്. കാക്കാത്തോട് വൃത്തിയാക്കലും ശുചീകരിക്കലും വര്‍ഷങ്ങളായുള്ള നഗരസഭയുടെ പദ്ധതികളിലൊന്നാണ്. മാലിന്യ സംസ്‌കരണത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കിലും മലിനജലമൊഴുക്കും മലിനവസ്തുക്കള്‍ തോട്ടില്‍ കൊണ്ടിടുന്നതും തടയാനാകുന്നില്ല. കാക്കാത്തോടിന്റെ ഭാഗമായുള്ള പാളയാട് തോടിലും മലിനജല പ്രശ്‌നമുണ്ട്.