നടുവിൽ പഞ്ചായത്ത് തേർമല – മല്ലക്കുളം റോഡ് ഉദ്ഘാടനം ചെയ്തു
കരുവൻചാൽ: നടുവിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി പണിത തേർമല – മല്ലക്കുളം റോഡ് നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ യു അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
അര കിലോമീറ്റർ നീളത്തിൽ 7 മീറ്റർ വീതിയിൽ റോഡ് വീതി കൂട്ടി പണിതും റോഡ് സൈഡ് അര കിലോമീറ്റർ നീളത്തിൽ കരിങ്കല്ലിൽ കെട്ടിയും, തൊഴിലുറപ്പ് തൊഴിലാളികൾ 970 പണി എടുത്താണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ ആസ്ഥി വികസനത്തിലൂടെ വികസന പ്രവർത്തനം നടത്തിയത്.ഗോപിനാഥൻ നായർ, ത്രേസ്യാമ്മ,മേഴ്സി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.