ഡൽഹി കലാപം: കോൺഗ്രസിന്റ ഏകദിന ഉപവാസം നാളെ കണ്ണൂരിൽ

0 98

 

 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മനുഷ്യജീവനുകളെ അരുംകൊല ചെയ്ത് ഭരണകൂടത്തിന്റെ പിന്തുണയിൽ കലാപം നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെയും,
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കണ്ണൂരിൽ ഏകദിന ഉപവാസം നടത്തും.

ഉപവാസം കണ്ണൂർ ബിഷപ്പ് റവ: ഡോ: അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക്ക നായകന്മാർ അഭിവാദ്യമർപ്പിച്ചു സംസാരിക്കും. സമാപന പ്രസംഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എക്സ് എം.എൽ.എ നിർവ്വഹിക്കും.

ഉപവാസത്തിന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, അഡ്വ.സജീവ് ജോസഫ്, സജീവ് മാറോളി തുടങ്ങിയവർ നേതൃത്വം നല്കും.

രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സ്റ്റേഡിയം കോർണ്ണറിൽ നെഹ്റു സ്തൂപത്തിന് സമീപത്താണ് എകദിന ഉപവാസം നടത്തുന്നത് എന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

Get real time updates directly on you device, subscribe now.