സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

0 297

സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

 

തൃശ്ശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. റിമാന്റിലായിരുന്ന നന്ദനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്.

അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതക സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ അറസ്റ്റ് ചെയ്ത ചിറ്റിലങ്ങാടി സ്വദേശികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കേസിൽ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.