ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം

0 189

ദേശിയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ‘മൈ വോട്ട് ഈസ് മൈ ഫ്യൂച്ചർ-പവർ ഓഫ് വൺ വോട്ട്’ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. സ്ഥാപനം, പ്രൊഫഷണൽ, അമേച്വർ വിഭാഗങ്ങളിലായി ക്വിസ്, ഗാനാലാപനം, വീഡിയോ നിർമ്മാണം, പോസ്റ്റർ രചന, മുദ്രാവാക്യ രചന മത്സരങ്ങളാണ് നടത്തുക. വിവിധ വിഭാഗങ്ങളിലും മത്സര ഇനങ്ങളിലുമായി 3,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക. പുറമെ സർട്ടിഫിക്കറ്റുകളും നൽകും. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2022 മാർച്ച് 15. വിശദ വിവരങ്ങൾക്ക്. https://ecisveep.nic.in/contest സന്ദർശിക്കുക.  ഇമെയിൽ: voter-contest@eci.gov.in